അവധിക്കാല പരിശീലന ക്യാമ്പ് സമാപിച്ചു

പേരാമ്പ്ര: വെള്ളിയൂർ എ.യു.പി സ്കൂളിൽ നടത്തിയ അവധിക്കാല പരിശീലന ക്യാമ്പ് 'റിഥം 2018' രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് പരിശീലനം, ജൈവ പച്ചക്കറികൃഷി, കഥ, കവിത, ചിത്രരചന പരിശീലനം, അഭിനയക്കളരി, നാട്ടരങ്ങ്, മാജിക്, വ്യക്തിത്വ വികസനം, നേതൃത്വഗുണം, യോഗ ക്ലാസ് എന്നിവ ക്യാമ്പി​െൻറ ഭാഗമായി നടന്നു. സമാപന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.ബി. കൽപത്തൂർ, വികസനകാര്യ സമിതി ചെയർമാൻ വി.എം. മനോജ്, വാർഡ് മെംബർമാരായ ഷിജി കൊട്ടാറക്കൽ, വി.കെ. അജിത, ഹെഡ്മിസ്ട്രസ് വി.കെ. സൈനബ, അജയൻ മൂലാട്, കെ.പി. രാജൻ, കെ.എം. റീന, സ്റ്റാഫ് സെക്രട്ടറി കെ.സി. മജീദ്, കൺവീനർ ടി.കെ. നൗഷാദ്, സുരേന്ദ്രൻ പുത്തഞ്ചേരി, കെ. മധുകൃഷ്ണൻ, പി.പി. മുഹമ്മദലി, എം.കെ. ഫൈസൽ, എൻ. നിഖിൽ കുമാർ, കെ.പി. അനിത, കെ. പ്രേമലത എന്നിവർ സംസാരിച്ചു. സത്യൻ മുദ്ര, വിനോദ് പാലങ്ങാട്, കീർത്തന ശശി, മജീഷ് കാരയാട്, ഖാദർ വെള്ളിയൂർ, ജമാൽ അള്ളിയോറ, പി.കെ. അർജുൻ, കെ. വിഷ്ണു, ഹാരിസ് കാവിൽ, സുനിൽ ചായം എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.