'ഉണ്ണികളുടെ ഉണർത്തുപാട്ട്' ആരോഗ്യവകുപ്പ് ജില്ല കലാജാഥ പ്രയാണമാരംഭിച്ചു

കുറ്റ്യാടി: ആരോഗ്യ വകുപ്പി​െൻറയും ദേശീയ ആരോഗ്യ മിഷ​െൻറയും ശിശുസംരക്ഷണ പദ്ധതികളുടെ പ്രചാരണാർഥം ജില്ല കലാജാഥ യും തെരുവുനാടകവും പ്രയാണം തുടങ്ങി. ജനനസമയത്തു തന്നെ കുട്ടികൾക്കുണ്ടാകുന്ന വൈകല്യങ്ങൾ കണ്ടുപിടിച്ച് സൗജന്യ ചികിത്സ നൽകി സുഖപ്പെടുത്തുന്ന സർക്കാറി​െൻറ മാതൃക പദ്ധതികളെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാജാഥ. ഉണ്ണികളുടെ ഉണർത്തുപാട്ട് എന്ന മാവൂർ നവധാര തിയറ്റേഴ്്സി​െൻറ തെരുവുനാടകത്തി​െൻറ രചനയും സംവിധാനവും മാവൂർ വിജയനാണ് നിർവഹിച്ചത്. ജാഥ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. എ. ജമീല ഉദ്ഘാടനം ചെയ്തു. ജോൺസൺ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. മാവൂർ വിജയൻ, എൻ.കെ. സിനില എന്നിവർ സംസാരിച്ചു. ജില്ലയിലെ 14 കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ച് 20ന് മുക്കം സി.എച്ച്.സിയിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.