ജനരോഷം പ്രകടമായ ഹർത്താൽ

കൊയിലാണ്ടി: സംഘ്പരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ശക്തമായ ജനരോഷം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ ുലർച്ച ഹർത്താൽ പ്രഖ്യാപിച്ച് ജനങ്ങളെ വലച്ചതിനു പിന്നാലെ, തിരുവനന്തപുരത്തെ സമരപ്പന്തലിന് സമീപം ഒരാൾ തീകൊളുത്തി മരിച്ച കാരണത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതിനോട് ഭൂരിഭാഗം ജനങ്ങളും എതിർപ്പ് പ്രകടിപ്പിച്ചു. ഇടക്കിടെയുള്ള ഹർത്താലുകൾ ജനജീവിതത്തെ ഏറെ പ്രയാസപ്പെടുത്തി. പലരും ഹർത്താൽ വിരുദ്ധ വികാരം പ്രകടമാക്കി. നഗരത്തിൽ കടകളൊന്നും തുറന്നില്ല. ബസുകൾ, ഓട്ടോകൾ എന്നിവ ഓടിയില്ല. എന്നാൽ, ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ള സ്വകാര്യ വാഹനങ്ങൾ ഓടി. മോഹൻലാൽ അഭിനയിച്ച ഒടിയൻ ചലച്ചിത്രത്തി​െൻറ റിലീസിനെയും ഹർത്താൽ ബാധിച്ചു. പ്രദർശനങ്ങളുടെ എണ്ണം വെട്ടിക്കുറക്കേണ്ടി വന്നു. പുലർച്ചയും വൈകീട്ടും പ്രദർശനം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.