മുയിപ്പോത്ത് ഷിജു വധശ്രമം: ആക്​ഷൻ കമ്മിറ്റി രൂപവത്​കരിച്ചു

പേരാമ്പ്ര: മുയിപ്പോത്ത് മൂര്യാംകുന്നുമ്മൽ ഷിജു വധശ്രമ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ആളുമാറിയാണ് ഷിജുവിനെ വെട്ടിപ്പരിക്കേൽപിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷിജു ഇപ്പോഴും ചികിത്സയിലാണ്. മേപ്പയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടിച്ചില്ല. തിരിച്ചറിഞ്ഞിട്ടും പ്രതികളെ പിടിക്കാത്തതിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു. ചെറുവണ്ണൂർ പഞ്ചായത്ത് 13ാം വാർഡ് അംഗം എൻ.എം. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. എം.കെ. സുരേന്ദ്രൻ, കരീം കോച്ചേരി, എം. മോഹനൻ, എടോത്ത് പവിത്രൻ, എം.കെ. മുരളീധരൻ, എം.എം. മുഹ്യിദ്ദീൻ, സി.ടി. മോഹനൻ, ആർ.പി. ശോഭിഷ്, എം. പ്രജീഷ്, വിജീഷ് മൂര്യാംകുന്ന്, എം. സതീശൻ എന്നിവർ സംസാരിച്ചു. ഇൗ മാസം 16ന് മുയിപ്പോത്ത് അങ്ങാടിയിൽ പ്രതിഷേധ പൊതുയോഗം നടത്താനും പ്രതികളെ ഉടൻ അറസ്റ്റുചെയ്യാൻ ആവശ്യപ്പെട്ട് സർവകക്ഷി പ്രതിനിധി സംഘം എസ്.പിയെ കാണാനും യോഗത്തിൽ തീരുമാനമെടുത്തു. പൊതുയോഗത്തിനു ശേഷം പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സമരപരിപാടിക്കും യോഗം തിരുമാനിച്ചു. ഉന്നത രാഷ്ട്രീയ ഇടപെടലാണ് ഷിജുവിനെ വധിക്കാൻ ശ്രമിച്ചവരെ അറസ്റ്റുചെയ്യാത്തതിന് കാരണമെന്ന് യോഗം കുറ്റപ്പെടുത്തി. സി.പി.എം, എൽ.ജെ.ഡി, എൻ.സി.പി കക്ഷികൾ വിട്ടുനിന്നു. യോഗം വിളിച്ചുചേർത്ത പത്താം വാർഡ് അംഗം നാഗത്തുതാഴെ രമാദേവി എത്താത്തത് വിവാദമായി. photo cap; 27ന് മാധ്യമത്തിൽ വന്ന വാർത്ത
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.