പെരുമണ്ണ-വെള്ളായിക്കോട്, തെക്കേപാടം റോഡ് നവീകരണം തുടങ്ങി

പന്തീരാങ്കാവ്: പെരുമണ്ണ-തെക്കേപാടം, പാറക്കണ്ടം-വെള്ളായിക്കോട് റോഡുകളുടെ നവീകരണം തുടങ്ങി. ജില്ല പഞ്ചായത്തി​െൻറ പദ്ധതിയിൽപെടുത്തി വെള്ളായിക്കോട് റോഡിന് 30ലക്ഷവും പാറക്കണ്ടം റോഡിന് 36 ലക്ഷവുമാണ് അനുവദിച്ചത്. തെക്കേപാടം റോഡിൽ വർഷകാലത്ത് വെള്ളം കെട്ടിനിൽക്കുന്ന പെരുമണ്ണ-പാറക്കണ്ടം റോഡിൽ ഓവുചാൽ പണിത് വെള്ളക്കെട്ട് ഒഴിവാക്കാൻ സംവിധാനമൊരുക്കുന്നുണ്ട്. മഴവെള്ളം ഓവുചാലിലൂടെ പെരുമ്പട്ടതോട് വഴി മാമ്പുഴയിലെത്തും. പാറക്കണ്ടം-വെള്ളായിക്കോട് റോഡിന് സമീപത്തെ വെള്ളക്കെട്ട് മാറ്റാൻ റോഡ് മുറിച്ച് ഓവുചാൽ നിർമിക്കുന്നുണ്ട്. ഈ പ്രവർത്തികൾക്ക് ശേഷം ടാറിങ് നടത്തി റോഡരികിൽ കോൺക്രീറ്റ് ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.