ചെങ്കല്‍ ഖനനം അവസാനിപ്പിച്ച് മലയെ സംരക്ഷിക്കണം ^എലിയറമല സംരക്ഷണ സമിതി

ചെങ്കല്‍ ഖനനം അവസാനിപ്പിച്ച് മലയെ സംരക്ഷിക്കണം -എലിയറമല സംരക്ഷണ സമിതി കോഴിക്കോട്: എടക്കര പട്ടര്‍പാലത്തെ എലിയ റമലയില്‍ നടക്കുന്ന ചെങ്കല്‍ ഖനനം അവസാനിപ്പിച്ച് മലയെ സംരക്ഷിക്കണമെന്ന് എലിയറമല സംരക്ഷണ സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശാസ്ത്രീയമായ പാരിസ്ഥിതിക ആഘാതപഠനം നടത്താതെയാണ് അനുമതി നല്‍കിയത്. പാരിസ്ഥിതികാനുമതി ലഭിക്കാനായി പ്രദേശത്തെ സംബന്ധിക്കുന്ന പല വിവരങ്ങളും മറച്ചുവെച്ചു. മലയിലെ ചെങ്കല്‍ശേഖരം നശിക്കുന്നതോടെ എടക്കരയിലെയും േചളന്നൂര്‍ വില്ലേജിലെ കണ്ണങ്കരയിലെ കൃഷി നശിക്കാനും കുടിവെള്ളക്ഷാമം രൂക്ഷമാകാനും ഇടയാക്കുമെന്ന് രക്ഷാധികാരി ഇ.പി. രത്‌നാകരന്‍ പറഞ്ഞു. കലക്ടര്‍ക്കും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അധികൃതര്‍ക്കും നിരവധി നിവേദനം നല്‍കിയെങ്കിലും ഇതുവരെ നടപടികളൈാന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തലക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശന്‍, വാര്‍ഡ് അംഗം കെ. പ്രകാശൻ, കെ.കെ. ശിവദാസൻ, കെ. രമേശ് കുമാർ, പി. ദാമോദരൻ നായർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.