ജനകീയ പങ്കാളിത്തത്തോടെ പെരുവൻമാട് തോട് ഒന്നാംഘട്ട ശുചീകരണം നടത്തി

ഫറോക്ക്: കരുവൻ തിരുത്തിയിലെ പെരുവൻ മാട് തോട് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുന്നതി​െൻറ ഒന്നാംഘട്ട പ്രവർത്തനങ്ങൾ നടന്നു. ഫറോക്ക് നഗരസഭയും ഹരിത കേരളം ജില്ലാ മിഷനും സംയുക്തമായി ജനകീയ പങ്കാളിത്തത്തോടെയാണ് ശനിയാഴ്ച ഒന്നാം ഘട്ട ശുചീകരണ പ്രവൃത്തി നടത്തിയത്. കോഴിക്കോട് ഹരിതകേരളം മിഷൻ ജില്ല പരിപാടിയായാണ് ഫറോക്ക് നഗരസഭയിലെ പെരുവൻമാട് ശുചീകരണവും വീണ്ടെടുക്കലും നടത്തുന്നത്. നഗരസഭയിലെ ഒന്ന്, 38 ഡിവിഷനുകളിലായി സ്ഥിതിചെയ്യുന്ന തോട് മാലിന്യവും മണ്ണും നിറഞ്ഞ് ഒഴുക്ക് നിലച്ച നിലയിലാണ്. കെട്ടിക്കിടക്കുന്ന മാലിന്യവും മലിനജലവും പ്രദേശത്ത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൊതുകുജന്യരോഗങ്ങൾ, കുടിവെള്ള മലിനീകരണം, മത്സ്യസമ്പത്തിന് ഭീഷണി എന്നിവയും ഉയർത്തുന്നു. കൗൺസിലർമാരായ ടി. സുഹറാബി ചെയർപേഴ്സണും കെ.എം. അഫ്സൽ കൺവീനറുമായ ജനകീയ സമിതി രൂപവത്കരിച്ചാണ് പ്രവർത്തിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നഗരസഭയുടെ വിവിധ വിഭാഗങ്ങളും, ജലസേചന വകുപ്പ് , ജില്ല ശുചിത്വ മിഷൻ, മറ്റ് വകുപ്പുകൾ, റസിഡൻസ് അസോസിയേഷനുകൾ, ഹരിത കർമസേന, നിറവ് വേങ്ങേരി, റാം ബയോളജിക്കൽസ് തുടങ്ങിയ വിവിധ സംഘടനകൾ പദ്ധതിയുമായി സഹകരിക്കുന്നു. ശനിയാഴ്‌ച രാവിലെ ഒമ്പത് മണിക്ക് വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. കമറു ലൈല അധ്യക്ഷത വഹിച്ചു. ഹരിതകേരളം ജില്ല കോഒാഡിനേറ്റർ പി. പ്രകാശ് പദ്ധതി വിശദീകരിച്ചു. വൈസ് ചെയർമാൻ കെ. മൊയ്തീൻകോയ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. നുസ്റത്ത്, കൗൺസിലർമാരായ ടി. സുഹറാബി, കെ.ടി. മജീദ്, കെ.എം. അഫ്സൽ, ഹെൽത്ത് ഇൻസ്പെക്ടർ സൈതലവി, ഫറോക്ക് പൊലീസ് സബ് ഇൻസ്പെക്ടർ എൻ. സുബൈർ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ പി. പ്രിയ എന്നിവർ സംസാരിച്ചു. peruvanmad thodu1 peruvanmad thodu2 peruvanmad thodu3 കരുവൻതിരുത്തി പെരുവൻമാട് തോട് ഒന്നാംഘട്ട ശുചീകരണ പ്രവൃത്തി വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.