വൃക്കരോഗ നിർണയ ക്യാമ്പ്

കടലുണ്ടി: സലഫി സംഘടനകളുടെ ആഭിമുഖ്യത്തിൽ ദ്വിദിന ആരോഗ്യ കായിക വിജ്ഞാന സംഗമത്തി​െൻറ ഭാഗമായി ഐ.എസ്.എം കടലുണ്ടിയും ഹെൽപിങ് ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. വി.പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ബോധവത്കരണ ക്ലാസിന് ഹെൽപിങ് ഹാൻഡ് ചെയർമാൻ സക്കീർ കോവൂർ നേതൃത്വം നൽകി. എ.കെ. റഷീദ് അഹമ്മദ്, അനസ് കടലുണ്ടി, പി.വി. അബൂബക്കർ, പി. ഇസ്ഹാഖ്, സി. ആരിഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.