ഭിന്നശേഷിക്കാർക്ക്​ അവസരമൊരുക്കി അതിജീവനം 2018

കോഴിക്കോട്: എംേപ്ലായ്മ​െൻറ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് നടത്തിയ അതിജീവ നം 2018 ജോബ് ഫെസ്റ്റ് സിവിൽ സ്റ്റേഷൻ യു.പി സ്കൂളിൽ എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. േകാർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, വാർഡ് കൗൺസിലർ കെ.സി. ശോഭിത, സബ് റീജനൽ എംപ്ലോയ്മ​െൻറ് ഒാഫിസർ എ.കെ. അബ്ദുസ്സമദ്, സിവിൽ സ്റ്റേഷൻ യു.പി സ്കൂൾ പ്രധാനാധ്യാപിക പുഷ്പ മാത്യു എന്നിവർ സംസാരിച്ചു. േകാഴിേക്കാട് മേഖല എംപ്ലോയ്മ​െൻറ് ഡെപ്യൂട്ടി ഡയറക്ടർ മോഹൻ ലൂക്കോസ് അധ്യക്ഷത വഹിച്ചു. ജില്ല എംപ്ലോയ്മ​െൻറ് ഒാഫിസർ കെ.എം. ഉമ്മർ സ്വാഗതവും എംപ്ലോയബിലിറ്റി സ​െൻറർ ഹെഡ് കെ.എം. അനൂപ് നന്ദിയും പറഞ്ഞു. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച തൊഴിൽ മേളയിൽ ജില്ലയിലെ 300ഒാളം ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ പെങ്കടുത്തു. 10 സ്വകാര്യ സ്ഥാപനങ്ങളാണ് റിക്രൂട്ട്മ​െൻറ് നടത്തിയത്. 150ഒാളം ഒഴിവുകളിലേക്ക് 16 പേർക്ക് തത്സമയ നിയമനം നൽകി. 112 പേരെ ഒഴിവുകളിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.