സ്ത്രീകൾക്കെതിരെയുള്ള അക്രമം, സെമിനാർ നടത്തി

മുക്കം: സമൂഹത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജെ.സി.ഐ മേഖല 21 വനിത വിങ്ങി​െൻറ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. പാത്ത് ഓഫ് സേഫ്റ്റി പരിപാടിയുടെ ഭാഗമായി ജെ.സി.ഐ മണാശ്ശേരി കമേലിയയുടെ നേതൃത്വത്തിലാണ് കെ.എം.സി.ടി സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥികൾക്കായി സെമിനാർ നടത്തിയത്. ഡോ. ബിന്ദു ജയകുമാർ നേതൃത്വം നൽകി. അതിക്രമങ്ങൾക്കെതിരെയുള്ള പോസ്റ്റർ പ്രദർശനവും നടന്നു. വനിത വിങ് പ്രസിഡൻറ് ധന്യ ജോസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.