'ഭൂമാഫിയകൾ അനധികൃതമായി കൈവശംവെച്ച ഭൂമി സർക്കാർ ഏറ്റെടുക്കണം'

കക്കട്ടിൽ: മലയോര മേഖലകളിൽ റിയൽ എസ്റ്റേറ്റ് ഭൂമാഫിയകൾ അനധികൃതമായി കൈവശംവെച്ച തരിശ് കിടക്കുന്ന കൃഷിയോഗ്യമായ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് കെ.എസ്.കെ.ടി.യു നരിപ്പറ്റ വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നരിപ്പറ്റ ഇ.വി. കൃഷ്ണൻ നഗറിൽ യൂനിയൻ ജില്ല കമ്മിറ്റി അംഗം പി.എം. കണാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.കുമാരൻ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ കണാരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ബാബു, ടി.പി.കെ. കുമാരൻ, വി.ടി. നാണു, എ.പി. കുമാരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.പി. കുമാരൻ (സെക്ര), എ.എം. കൃഷ്ണൻ, എ.പി. കുമാരൻ (ജോ.സെക്ര), സി.പി. കുഞ്ഞിക്കണ്ണൻ (പ്രസി), വി. കുമാരൻ, കെ. ചാത്തു (വൈ. പ്രസി), ടി.ടി. സുരേഷ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.