കോഡ് ഓണ്‍ വേജസ് ബില്‍ പിന്‍വലിക്കണം

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാറിൻെറ തൊഴില്‍ നിയമത്തിലെ ഭേദഗതികള്‍ തൊഴിലാളികളെയും സാധാരണക്കാരെയും ദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്നതിനാൽ 'കോഡ് ഓണ്‍ വേജസ് ബില്‍' പിന്‍വലിച്ച് തൊഴിലും വേതനവും ഉറപ്പുവരുത്തുന്ന നിയമനിർമാണം നടത്തണമെന്ന് സി.ഐ.ടി.യു ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പൂക്കാട് നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ല പ്രസിഡൻറ് വി.പി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അശോകന്‍ കോട്ട്, ടി. ഗോപാലന്‍, എം. പത്മനാഭന്‍, കെ. സുകുമാരന്‍, എം.എ. ഷാജി, എ.എം. മൂത്തോറന്‍, എ. സോമശേഖരന്‍, എന്‍. പത്മിനി എന്നിവര്‍ സംസാരിച്ചു. സമ്മേളന പ്രതിനിധികള്‍ 5912 രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഭാരവാഹികൾ: എം. പത്മനാഭന്‍ (പ്രസി.), എം.എ. ഷാജി (സെക്ര.), എ. സോമശേഖരന്‍ (ഖജാന്‍ജി), എന്‍.കെ. ഭാസ്‌കരന്‍, കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, എ.എന്‍. വിജയലക്ഷ്മി, ടി.കെ. ചന്ദ്രന്‍ (വൈ. പ്രസി) എന്‍. പത്മിനി, യു.കെ. പവിത്രന്‍, സി. അശ്വിനീദേവ്, കെ. സുകുമാരന്‍ (ജോ. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.