ബി.ജെ.പി മാർച്ച്

ചേമഞ്ചേരി: കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളെ രാഷ്ട്രീയവത്കരിച്ച് വനിതാമതിലിൽ അണിനിരത്തുന്നതിനെതിരെ ബി.ജെ.പി പ്രവർത്തകർ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് പ്രസിഡൻറിന് നിവേദനം നൽകി. മണ്ഡലം പ്രസിഡൻറ് വി. സത്യൻ ഉദ്ഘാടനം ചെയ്തു. വിനോദ് കാപ്പാട് അധ്യക്ഷത വഹിച്ചു. ബിനീഷ് ബിജിലി, വി.കെ.സി ജയപ്രകാശ്, പൂക്കാട് മാധവൻ എന്നിവർ സംസാരിച്ചു. വനിതാമതിൽ വിളംബര ജാഥ കൊയിലാണ്ടി: കേരള എൻ.ജി.ഒ യൂനിയൻ വനിതാമതിൽ വിളംബര ജാഥ നടത്തി. കെ. മിനി, എം.കെ. കമല, കെ.പി. പുഷ്പ, ടി. ജമീല, കെ. ഗീത, വി.കെ. ബിന്ദു, എസ്.കെ. ജയ്സി, പി. ലസിത, കെ.വി. നിഷ, വി.വി. റീജ, എൻ. ജസ്ന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.