മയക്കുമരുന്നുമായി പിടിയിലായ യുവാവ് റിമാൻഡിൽ

പേരാമ്പ്ര: മയക്കുമരുന്നുമായി പേരാമ്പ്ര പൊലീസി​െൻറ പിടിയിലായ യുവാവിനെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. വാളൂര് ‍ തയ്യില്‍ അര്‍ഷാദിനെയാണ് കഴിഞ്ഞ ദിവസം പേരാമ്പ്ര ടാക്‌സി സ്റ്റാൻഡ് പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഹഷീഷ്, എല്‍.എസ്.ഡി സ്റ്റാമ്പ്, കൊെക്കയിന്‍, എം.ഡി.എം.എ, മയക്കുമരുന്ന് ഗുളികകള്‍ എന്നിവയാണ് യുവാവില്‍നിന്ന് പിടിച്ചെടുത്തത്. എസ്.ഐ.മാരായ ടി.പി. ദിനേശ്, ദിലീഷ് സാഠോ, മനോജ് രാമത്ത്, ബഷീർ, രതീഷ് ശ്രീജിത്ത്, എസ്.പിയിലെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ കെ. പ്രദീപൻ, സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.