പള്ളി വൈജ്ഞാനിക മുന്നേറ്റങ്ങളുടെ കേന്ദ്രമാവണം ^ഹൈദരലി ശിഹാബ് തങ്ങൾ

പള്ളി വൈജ്ഞാനിക മുന്നേറ്റങ്ങളുടെ കേന്ദ്രമാവണം -ഹൈദരലി ശിഹാബ് തങ്ങൾ നടുവണ്ണൂർ: പള്ളി മത-വൈജ്ഞാനിക മുന്നേറ്റങ്ങളുടെ കേന്ദ്രമാവണമെന്നും അതാണ് പ്രവാചക മാതൃകയെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. പുതുക്കി പണിത പാലോളി ജുമാമസ്ജിദ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അധ്യക്ഷത വഹിച്ചു. വളവിൽ മമ്മു, രാരോത്ത് അഹ്മദ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ബഷീർ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. മൈത്ര ഉസ്താദ്, റഫീഖ് സക്കരിയ്യ ഫൈസി, ഹാരിസ് തങ്ങൾ അൽമാഹിരി, ചേലേരി മമ്മുക്കുട്ടി, സൈനുദ്ദീൻ ഫൈസി, എം. പോക്കർ കുട്ടി, നിസാർ ദാരിമി, റിയാസ് ചേലേരി, അബ്ദുസമദ് ഫൈസി, നിസാർ ചേലേരി, ജലീൽ ദാരിമി, അബ്ദുൽ മജീദ് നന്തി, മൻസൂർ ബാഖവി, ജമാൽ കല്ലുള്ളതിൽ, കെ. റഫീഖ്, ജെ. ജസിൽ, സി.കെ. അസ്സൻ കുട്ടി, സാബിത്ത് ഹുദവി, അസൈനാർ ഹാജി, കെ. കുഞ്ഞിരാൻ കുട്ടി, വളവിൽ ഹമീദ് എന്നിവർ സംസാരിച്ചു. പി.വി. അബ്ദുൽ ഗഫൂർ സ്വാഗതവും പി. മുസ്തഫ നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനം സിറാജുദ്ദീൻ ഫൈസി അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മോയങ്ങൽ ബഷീർ ഹാജി അധ്യക്ഷത വഹിച്ചു. സത്താർ പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.