പുസ്തക പ്രകാശനം

മേപ്പയൂർ: നന്മ മേപ്പയൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച പുസ്തക പ്രകാശനവും പുതുവത്സരാഘോഷവും ഇരിങ്ങത്ത് യു.പി സ്കൂളിൽ നടന്നു. നന്മ സംസ്ഥാന വൈസ് പ്രസിഡൻറ് വിൽസൺ സാമുവൽ ഉദ്ഘാടനം ചെയ്തു. എ.എം. സത്യൻ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. മൊയ്തു മാനക്കൽ രചിച്ച നിണമണിഞ്ഞ കാൽപാടുകൾ എന്ന പുസ്തകം പ്രഫ. സി.പി. അബൂബക്കർ തുറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. പത്മനാഭനു നൽകി പ്രകാശനം ചെയ്തു. ഇബ്രാഹിം തിക്കോടി, വി.ഐ. ഹംസ, ബാബുരാജ് കൽപത്തൂർ, മജീദ് കാവിൽ, എം.ടി. ബാബു, സത്യൻ വിളയാട്ടൂർ എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ മൊയ്തു മാനക്കൽ മറുപടി പ്രസംഗം നടത്തി. കേളപ്പൻ കാർത്തിക നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.