ഓവുപാലത്തിന് കൈവരിയില്ല; അപകടം തുടർക്കഥ

കക്കട്ടിൽ: നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ സർവിസ് നടത്തുന്ന തീക്കുനി-അരൂര്‍ റോഡില്‍ കുന്നുമ്മലില്‍ ഓവുപാലത്ത ിന് കൈവരിയില്ലാത്തതിനാൽ അപകടം പതിവാകുന്നു. ക്ഷേത്രത്തിനും മദ്റസക്കും ഇടയിലുള്ള വളവിലാണ് യാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയ പാലം. പാലവും തകര്‍ച്ചയുടെ വക്കിലാണ്. വളവിലെ പാലമായതിനാൽ അപകടസാധ്യതയും കൂടുന്നു. പലതവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും ഈ വിഷയം ഉന്നയിച്ചിരുന്നു. അപകടം പതിവായതോടെ നാട്ടുകാര്‍ വീപ്പ വെച്ചിരിക്കുകയാണിപ്പോള്‍. പാലം പുതുക്കിപ്പണിത് കൈവരി സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് മന്ത്രിക്ക് നാട്ടുകാര്‍ ഒപ്പിട്ട നിവേദനവും നൽകിയിട്ടുണ്ട്. പാലം പുതുക്കിപ്പണിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.