സിജുവിനെ ആക്രമിച്ചവരെ അറസ്​റ്റ്​ ചെയ്യണം

പേരാമ്പ്ര: മുയിപ്പോത്ത് മൂര്യാംകുന്നുമ്മൽ സിജുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന ്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. സിജുവിനെ ആക്രമിച്ചിട്ട് ഒരുമാസം കഴിഞ്ഞു. പ്രതികളെ കുറിച്ച് പൊലീസിന് കൃത്യമായ ധാരണയുണ്ടായിട്ടും അറസ്റ്റ് നടക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. സി.പി.എം അനുഭാവിയായ സിജുവിനെ തോടന്നൂരിലുള്ള സി.പി.എമ്മുകാർ തന്നെയാണ് ആളുമാറി വെട്ടിയത്. എൽ.ഡി.എഫിലെ കക്ഷികൾ സർവകക്ഷി ആക്ഷൻ കൗൺസിലിൽ ഇല്ല. വാർഡ് അംഗം എൻ.എം. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. എം.കെ. സുരേന്ദ്രൻ, കരീം കോച്ചേരി, ആർ.പി. ഷോഭിഷ്, എം. മോഹനൻ, എം.എം. മുഹ്യിദ്ദീൻ, എം.കെ. മുരളീധരൻ, എ.ടി. അബ്ദുറഹിമാൻ, വി.കെ. നൗഫൽ, ഇ. പവിത്രൻ, പട്ടയാട്ട് അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.