വനിതാമതിൽ: സർക്കാർ നിലപാട് പ്രതിഷേധാർഹം ^ഉമ്മൻ ചാണ്ടി

വനിതാമതിൽ: സർക്കാർ നിലപാട് പ്രതിഷേധാർഹം -ഉമ്മൻ ചാണ്ടി ഉള്ള്യേരി: വികസന പ്രവർത്തനങ്ങൾക്കും പെൻഷൻ വിതരണത്തിനും നീക്കിവെക്കേണ്ട പണം വകമാറ്റി വനിതാമതിലിന് വേണ്ടി വിനിയോഗിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഉള്ള്യേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി അജണ്ട ജനങ്ങളിൽ അടിച്ചേൽപിക്കാൻ സി.പി.എം നടത്തിയ ശ്രമങ്ങളാണ് ശബരിമലയിലെ കുഴപ്പങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, സുഫിയാൻ ചെറുവാടി, ജിതേഷ് മുതുകാട്, ടി. ഗണേഷ് ബാബു, സതീഷ് കന്നൂര്, പി. അരവിന്ദാക്ഷൻ, ബിജു വേട്ടുവച്ചേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.