കാണാതായ വയോധികയെ കണ്ടെത്തി; പൊലീസ് നായ്​ താരമായി

കുറ്റ്യാടി: കാണാതായ ആദിവാസി വയോധികയെ കെണ്ടത്തിയ പൊലീസ് നായ് താരമായി. തൊട്ടിൽപാലം പൊലീസ് സ്റ്റേഷന്‍ പരിധിയ ിൽ ഓടങ്കാട്ട് പണിയ കോളനിയിലെ 75കാരി ചിരുതയെയാണ് ഞായറാഴ്ച രാവിലെ ഏഴരക്ക് കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത സ്ത്രീയായതിനാല്‍ ടവർ ലൊക്കേഷൻ വഴി തിരയാനുള്ള സാധ്യത ഇല്ലാതായി. പിന്നീട് ബാലുശ്ശേരിയിൽനിന്ന് ഡോഗ് സ്ക്വാഡിനെ വരുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ട്രാക്കര്‍ ഡോഗായ റിമോയെ വീട്ടിലെത്തിച്ച് വയോധിക ഉപയോഗിച്ച കിടക്കവിരി മണപ്പിച്ചു. വീട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പുഴത്തീരത്തേക്ക് ഓടി. കുറ്റിക്കാട്ടില്‍ ഒരു ഷെഡിലിരിക്കുകയായിരുന്നു ചിരുത. വീട്ടുകാരോട് പിണങ്ങി പോയതാണെന്നും പറയുന്നു. വീടുവിട്ടിറങ്ങിയ ഇവര്‍ക്ക് വഴി മനസ്സിലാവാതെയാണ് കാട്ടിലെത്തിപ്പെട്ടതത്രെ. പ്രമേഹ രോഗിയാണ്. അഡീഷനൽ എസ്.ഐ വിനയനും സംഘവും കസ്റ്റഡിയിലെടുത്ത് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റി​െൻറ ചുമതലയുള്ള വടകര കോടതിയിൽ ഹാജരാക്കി. കോടതി ബന്ധുക്കൾക്കൊപ്പം വിട്ടു. തൊട്ടിൽപാലം അഡീഷനൽ എസ്.ഐ വിനയൻ, ഡോഗ് സ്ക്വാഡിലെ സി.പി.ഒമാരായ എം.എം. അനീഷ്, കെ. രജി എന്നിവരാണ് റിമോയെ നയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.