മുക്കം: ആഹാരത്തിനുവേണ്ടിയുള്ള പക്ഷികളുടെ മത്സരപ്രകടനം കൗതുക കാഴ്ചയായി. മുക്കത് തെ പ്രസ് ഫോട്ടോഗ്രാഫർ സ്മാർട്ട് രാജീവിെൻറ വീട്ടു മുറ്റത്തെ തെങ്ങിലാണ് കാക്ക തമ്പുരാട് ടി അഥവാ കാറാൻ ചാത്തൻ പക്ഷികളും മൂന്ന് മരംകൊത്തി പക്ഷികളും പ്രാണികളെ പിടികൂടുന്നതിനിടെ പരസ്പരം ഏറ്റുമുട്ടിയത്. ഇതാവട്ടെ കണ്ടു നിന്നവർക്ക് ഹരം പകർന്നു. മൂന്ന് സുന്ദരികളായ മരക്കൊത്തികളും, രണ്ട് കാക്ക തമ്പുരാട്ടികളും വിശപ്പടക്കാൻ നടത്തിയ പരാക്രമത്തിനൊടുവിൽ കാക്ക തമ്പുരാട്ടികൾ പരാജയം സമ്മതിച്ച് പറന്നകന്നു.
ഗോൾഡൺ ബ്രേക്ഡ് വുഡ് പെക്കർ എന്ന് ഇംഗ്ലിഷിൽ പറയുന്ന മരംകൊത്തി പക്ഷികൾ പിസിഡേ വർഗത്തിൽപെടുന്നവയാണ്. മരങ്ങളുടെ തൊലികൾക്കിടയിൽ കഴിയുന്ന ഉറുമ്പുകൾ, പ്രാണികൾ, പുഴുക്കൾ എന്നിവയെ ഭക്ഷിച്ചാണ് മരംകൊത്തികൾ ജീവിക്കുന്നത്. മരത്തിൽ ചെവി ചേർത്തും കൊത്തിയും പ്രാണികളുടെ സാന്നിധ്യം കണ്ടെത്തുന്നതും രസകരമായ കാഴ്ചയാണ്. കാക്കതമ്പുരാട്ടി അഥവാ കാറാചാത്തൻ പക്ഷികൾ കറുപ്പിെൻറ അഴക് പ്രകടമാക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.