???????

കാമുകിയോടൊപ്പം ഒളിച്ചോടിയയാൾക്കെതിരെ മുത്തലാഖ്​ കേസും​

ബാ​ലു​ശ്ശേ​രി: മൂ​ന്നു മ​ക്ക​ളെ​യും ഭാ​ര്യ​യെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​കി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ​യാ​ ളു​ടെ പേ​രി​ൽ മു​ത്ത​ലാ​ഖ്​ കേ​സും ര​ജി​സ്​​റ്റ​ർ ചെ​യ്തു. ഗാ​ന​മേ​ള ട്രൂ​പ്​ ഗാ​യ​ക​നാ​യ കി​നാ​ലൂ​ർ ക​ല്ലി ​ടു​ക്കി​ൽ സ്വ​ദേ​ശി ഷ​മ്മാ​സി(35)​നെ​തി​രെ​യാ​ണ് ന​ല്ല​ളം സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് മു​ത്ത​ലാ​ഖ്​ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്.

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച ഷ​മ്മാ​സ് ആ​റു വ​യ​സ്സു​കാ​രി​യു​ടെ അ​മ്മ​യാ​യ മ​റ്റൊ​രു സ്​​ത്രീ​യോ​ടൊ​പ്പം ക​ഴി​ഞ്ഞ 30 നാ​ണ്​ ഒ​ളി​ച്ചോ​ടി​യ​ത്. ഏ​റെ​ക്കാ​ല​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഒ​ളി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​രെ ഫോ​ണി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചെ​ന്ന കേ​സി​ൽ ജു​വ​നൈ​ൽ ജ​സ്​​റ്റി​സ് ആ​ക്ട് പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യ ഇ​രു​വ​രും ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.