സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ സമരം

ഓമശ്ശേരി: സാധാരണക്കാരായ ജനങ്ങളുടെയും വിദ്യാർഥികളുടെയും ആശ്രയമായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്ന് ഓമശ്ശേരിയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. ഡീസൽ വിലവർധനയും യാത്രക്കാരുടെ കുറവും ഈ വ്യവസായത്തെ തകർച്ചയിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ്. തകർച്ചയിൽനിന്നു വ്യവസായത്തെ രക്ഷിക്കാൻ ഡീസലിനു സബ്സിഡി അനുവദിക്കുക, നികുതി, ഇൻഷുറൻസ് തുകകൾ കുറക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ബസ് ഉടമസ്ഥരും തൊഴിലാളികളും പ്രതീകാത്മകമായി ബസ് കയറിട്ടുവലിച്ചു. പി.ടി.സി. മജീദ് അധ്യക്ഷത വഹിച്ചു. പി.വി. സാദിഖ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് കാക്കാട്, ഷാനിദ് തൗഫീഖ്, ശൗക്കത്തലി ഓമശ്ശേരി, ഷംസീർ പുത്തൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.