2000 പ്രതിരോധ സ്യൂട്ടുകള്‍ നല്‍കി

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പരപ്പില്‍ ജോയിന്‍ കമ്യൂണിറ്റി കെയര്‍ (ജെ.സി.സി) കോര്‍പറേഷന്‍ ആരോഗ്യ വകുപ്പിന് 2000 പേഴ്‌സനല്‍ പ്രൊട്ടക്ടിവ് സ്യൂട്ടുകള്‍ നല്‍കി. ജെ.സി.സി കണ്‍വീനര്‍ കെ. നാസറില്‍ നിന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്യൂട്ടുകള്‍ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, നഗരാസൂത്രണ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി. അനില്‍ കുമാര്‍, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ശിവദാസ്, ജെ.സി.സി ഭാരവാഹികളായ പി.ടി. ഫൈസല്‍, ജാഫര്‍ ബറാമി എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ അടിക്കുറിപ്പ്: JCC Protective Suites പരപ്പില്‍ ജെ.സി.സി. കോഴിക്കോട് കോര്‍പറേഷന് നല്‍കുന്ന പ്രൊട്ടക്ടിവ് സ്യൂട്ടുകള്‍ ജെ.സി.സി. കണ്‍വീനര്‍ കെ. നാസറില്‍ നിന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.