കോവിഡ് മഹാമാരിയിലും ദലിതരെ അവഗണിക്കുന്നു

കോഴിക്കോട്: കോവിഡ് ഭീഷണി രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ദലിതരുൾപ്പെടെയുള്ള പാർശ്വവത്കൃത സമുദായങ്ങളെ അവഗണിക്കുന്നതായി കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് ) സംസ്ഥാന പ്രസിഡൻറ് ടി.പി. ഭാസ്കരൻ. അയ്യങ്കാളിയുടെ 79ാം ചരമവാർഷിക ദിനാനുസ്മരണം ദലിത് വിഭാഗങ്ങളുടെ അവകാശ സംരക്ഷണ ദിനമായി ആചരിക്കുന്നതിൻെറ സംസ്ഥാന തല ഉദ്ഘാടനം അയ്യങ്കാളി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അവകാശ സംരക്ഷണ പ്രതിജ്ഞ ചൊല്ലി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.വി.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് പി.ടി.ജനാർദനൻ, വൈസ് പ്രസിഡൻറ് എ.ടി.ദാസൻ, കെ.ഡി.എം.എഫ്(ഡി) സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി.കമല, ജില്ല പ്രസിഡൻറ് കെ.എം. പത്മിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.