എസ്.എഫ്.ഐ 'ഹോം വിസിറ്റി'ന് തുടക്കം

കോഴിക്കോട്: വിദ്യാർഥികളുടെ വീടുകളിലെ സാഹചര്യം നേരിട്ട് മനസ്സിലാക്കുന്നതിനും കോവിഡ് ജാഗ്രത നിർദേശങ്ങൾ എത്തിക്കുന്നതിനും എസ്.എഫ്.ഐ നടത്തുന്ന ഭവനസന്ദർശനത്തിന് തുടക്കം. ജില്ല പ്രസിഡൻറ് ആർ. സിദ്ധാർഥിൻെറ നേതൃത്വത്തിൽ ക്രിസ്ത്യൻ കോളജിന് സമീപത്തെ വീടുകൾ സന്ദർശിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.സിനാൻ ഉമ്മർ, ടൗൺ ഏരിയ സെക്രട്ടറി പി. ശ്രീജുൽ, ജില്ല കമ്മിറ്റി അംഗം ഹിബ സുലൈമാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ജില്ലയിലെ വിവിധ ലോക്കൽ യൂനിറ്റ് കമ്മിറ്റികളുടെ ഭാഗമായി സംഘടിപ്പിച്ച ഹോം വിസിറ്റിൽ വിവിധ കേന്ദ്രങ്ങളിൽ ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളും ജില്ല കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി. 27 വരെ സന്ദർശനം തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.