രാമനാട്ടുകരയിൽ വൻ തീപിടിത്തം; 40 ലക്ഷത്തി​െൻറ നഷ്​ടം

രാമനാട്ടുകരയിൽ വൻ തീപിടിത്തം; 40 ലക്ഷത്തിൻെറ നഷ്ടം രാമനാട്ടുകര: രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന സി.കെ.എസ്. റെക്സിൻ ആൻഡ് ഫർണിഷിങ് സ്ഥാപനത്തിൻെറ ഗോഡൗൺ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിക്കാണ് തീപിടിത്തം ഉണ്ടായത്. അപ്ഹോൾസ്റ്ററി വർക്കുകൾക്ക് ഉപയോഗിക്കുന്ന റെക്സിൻ, ഫോം, പശ എന്നിവ സൂക്ഷിച്ച കെട്ടിടത്തിലാണ് തീപിടിത്തം. മീഞ്ചന്തയിൽനിന്ന് സ്‌റ്റേഷൻ ഓഫിസർ പി.വി. വിശ്വാസിൻെറ നേതൃത്വത്തിൽ എത്തിയ മൂന്നു ഫയർ യൂനിറ്റുകൾ രണ്ടു മണിക്കൂർ സമയം പ്രവർത്തിച്ച് തീ പൂർണമായും അണച്ചു. അസി. സ്റ്റേഷൻ ഓഫിസർ പി.കെ. ബിജു, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ഇ. ശിഹാബുദ്ദീൻ, സി. ദിനേശ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പെട്രോളിയം ഉൽപന്നങ്ങളിൽനിന്ന് ഉണ്ടായ അഗ്നിബാധയായതിനാലും കെട്ടിടത്തിൻെറ മുറികൾ ഇടുങ്ങിയതായതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമായി. രാമ സരോവരം രാമചന്ദ്രൻെറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ചെറുകാട്ടിൽ ഹൗസിൽ സി.കെ.സന്ദീപിൻെറ റക്സിൻ ഗോഡൗണാണ് പ്രവർത്തിക്കുന്നത്. മീഞ്ചന്ത അഗ്നിശമന സേനാംഗങ്ങൾക്ക് പുറമെ സി.ഡി.വി കോഓഡിനേറ്റർ ശരത്തിൻെറ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വളൻറിയർമാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. പടം : WED RAMA20 രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന സി.കെ.എസ്. റെക്സിൻ ആൻഡ് ഫർണിഷിങ് സ്ഥാപനത്തിൻെറ ഗോഡൗണിൽ ഉണ്ടായ തീപിടിത്തം മീഞ്ചന്തയിലെ അഗ്നിശമന സേന അണക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.