ടി.വി വിതരണം ചെയ്​തു

കോഴിക്കോട്: ഒാൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് റെയ്ഗേറ്റ് ബിൽഡേഴ്സ് കോഴിക്കോട് ടി.വി. വിതരണം ചെയ്തു. നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി ഹൈസ്കൂളിൽ റെയ്ഗേറ്റ് എം.ഡി പോൾ തോമസ് വിദ്യാർഥികൾക്ക് ടി.വി. വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ എം. ജയകൃഷ്ണൻ മാസ്റ്റർ, പി.ടി.എ പ്രസിഡൻറ് കെ. രതീഷ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പെങ്കടുത്തു. ദേവഗിരി സാവിയോ ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ പ്രീതയുടെ സാന്നിധ്യത്തിൽ പോൾ തോമസ് ടി.വി വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ റജീന ജോസഫ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ദോജൻ തോമസ്, സ്റ്റാഫ് സെക്രട്ടറി മാത്യു തോമസ്, ഫാ. ജോമോൻ, ഫാ. ബ്ലെസ്സാൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.