കുനിയംകടവിൽ നാല് പദ്ധതികൾ നാടിന്​ സമർപ്പിച്ചു

മാവൂർ: ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്ന് അഞ്ചു ലക്ഷവും വകയിരുത്തി നിർമിച്ച കുനിയൻകടവ് അംഗൻവാടി കെട്ടിടോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചു ലക്ഷം വകയിരുത്തി കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിച്ച കുനിയൻ കടവ് ചെരിയേരി കടവ് റോഡിൻെറ ഉദ്ഘാടനം വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 90,000, എസ്.സി ഫണ്ടിൽ 50,000 വകയിരുത്തി പണി തീർത്ത കിണർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സി. വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ഫണ്ട് വകയിരുത്തി പണി തീർത്ത കുനിയൻകടവ് അംഗൻവാടി നടപ്പാത ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിതാ ഭായ്, പഞ്ചായത്ത് മെംബർമാരായ യു.എ. ഗഫൂർ, സുബൈദ കണ്ണാറ, സാജിദ പാലശ്ശേരി, മൈമൂന കടുങ്ങാഞ്ചേരി, ജയശ്രീ ദിവ്യപ്രകാശ്, തൊഴിലുറപ്പ് ഓവർസിയർ ഷിജു, അംഗൻവാടി അധ്യാപിക ജമീല വളയങ്ങോട്ട്, കുടുംബശ്രീ സി.ഡി.എസ് സരസകുമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.