നിൽപ്പ് സമരം

കണ്ണൂർ: സ്പെഷൽ സ്കൂളുകൾക്കുള്ള കേന്ദ്രധനസഹായത്തിൻെറ കാലതാമസം ഒഴിവാക്കുക, എല്ലാ വിദ്യാലയങ്ങളെയും സ്പെഷൽ പാക്കേജിൽ ഉൾപ്പെടുത്തുക, ഭിന്നശേഷിക്കാരുടെ തുടർപഠനം ഉറപ്പാക്കുക, ജോലി സംരക്ഷണം ഉറപ്പുവരുത്തുക ആവശ്യങ്ങൾ ഉന്നയിച്ച് സ്പെഷൽ സ്കൂൾ എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) നിൽപ്പ് സമരം നടത്തി. കണ്ണൂർ ആർ.എസ് പോസ്റ്റ് ഒാഫിസിന് മുന്നിൽ നടന്ന സമരം എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗീത വത്സരാജ് അധ്യക്ഷത വഹിച്ചു. ജലറാണി ടീച്ചർ സ്വാഗതം പറഞ്ഞു. എം. അനിൽകുമാർ, ശുഭ ടീച്ചർ, റജുല ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.