വേങ്ങാട്ട്​ പ്രതിരോധ നടപടികൾ ഊർജിതം

കൂത്തുപറമ്പ്: നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വേങ്ങാട് പഞ്ചായത്തിൽ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. രണ്ട് വാർഡുകൾ കണ്ടെയ്മൻെറ് സോണുകളായി പ്രഖ്യാപിച്ചതോടൊപ്പം നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വിദേശത്തുനിന്നെത്തിയ രണ്ടു കുടുംബങ്ങളിലെ നാലുപേർക്കാണ് വേങ്ങാട് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുട്ടി ഉൾപ്പെടെയുള്ള നാലുപേരും ഇപ്പോൾ അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. അതോടൊപ്പം രോഗബാധിതരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 104 പേർ നിരീക്ഷണത്തിൽ കഴിയുന്നുമുണ്ട്. കോവിഡ് പോസിറ്റിവ് കണ്ടെത്തിയ സാഹചര്യത്തിൽ പട്ടത്താരി, വേങ്ങാട് അങ്ങാടി വാർഡുകൾ കണ്ടെയ്മൻെറ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് ഈ ഭാഗത്ത് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയതോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വേങ്ങാട് പഞ്ചായത്തിൽ കോവിഡ് ബാധിതരില്ലാത്തത് ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ, അടുത്ത ദിവസങ്ങളിലായി നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.