കിങ്ങിണി അംഗൻവാടി പുത്തൻ കെട്ടിടത്തിൽ

ബേപ്പൂർ: അരക്കിണറിൽ ഇരുപത് വർഷത്തോളമായി വീടുകളിലെ വരാന്തകളിലും മുകൾ നിലകളിലും മറ്റും പ്രവർത്തിച്ചിരുന്ന കിങ്ങിണി അംഗൻവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പുതുക്കിപ്പണിത അരക്കിണർ മത്സ്യമാർക്കറ്റിൻെറ മുകൾനിലയിലെ വിശാലമായ ഹാളിൽ കൂടുതൽ സൗകര്യങ്ങളോടെയാകും അംഗൻവാടി പ്രവർത്തിക്കുക. കോർപറേഷൻ ഡെപ്യൂട്ടി മേയർ മീര ദർശക് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ക്ഷേമകാര്യ ചെയർപേഴ്സൻ അനിത രാജൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.പി.ബീരാൻകോയ, മുൻ മേയർ എം.എം.പത്മാവതി, സി.ഡി.പി.ഒ. കെ.സി. മിനി, ചെമ്പ്ര ചന്ദ്രശേഖരൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.സി. ബിന്ദു, വിഖി ജയലളിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.