സഹോദരങ്ങൾക്കും ഇനി സ്മാർട്ട് ടി.വിയിൽ ക്ലാസുകൾ കാണാം

വെള്ളിമാട്കുന്ന്: ഈസ്റ്റ് മൂഴിക്കലിലെ സഹോദരങ്ങളായ വിദ്യാർഥികൾക്ക് ഒാൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലെന്ന വിവരത്തെ തുടർന്ന് ജെ.ഡി.ടി പൂർവ വിദ്യാർഥികൾ ടി.വി നൽകി. അധ്യാപിക ഫൗസിയ പി.ടി.എ വൈസ് പ്രസിഡൻറ് ഷാക്കിറിനെ വിവരമറിയിച്ചതിനെ തുടർന്ന് '92 ബാച്ചിലെ പത്താം ക്ലാസ് വിദ്യാർഥികളുടെ കൂട്ടായ്മ ടി.വി നൽകാൻ തയാറാവുകയായിരുന്നു. ജെ.ഡി.ടി ഇസ്‌ലാം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇ. അബ്ദുൽ ഗഫൂർ, പി.ടി.എ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ, അധ്യാപകൻമാരായ ഷിഹാബുദ്ധീൻ, സഫറുല്ല, പൂർവ വിദ്യാർഥികളായ നൗഷാദ്, ഷാഹസമാൻ, മുജീബ് എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.