ഓൺലൈൻ പഠനത്തിന്​ ടി.വി നൽകി

ബേപ്പൂർ: ഓൺലൈൻ പഠനസൗകര്യത്തിനായി നടുവട്ടം മാറാട് ജിനരാജ്ദാസ് എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് കോഴിക്കോട് ശരത് മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി രണ്ട് സ്മാർട്ട് ടി.വി സെറ്റുകൾ നൽകി. കൗൺസിലർ പി.കെ. ഷാനിയുടെ നേതൃത്വത്തിൽ ശരത് മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് എ.ദിനേശൻ സ്കൂൾ ഹെഡ്മാസ്റ്റർ പുഷ്പരാജന് ടി.വി സെറ്റ് കൈമാറി. പി.ടി.എ പ്രസിഡൻറ് കെ. സുനിൽകുമാർ, മാനേജ്മൻെറ് പ്രതിനിധി റഫീഖ്, അധ്യാപകരായ സിൽജ മോൾ, ശ്രുതി എന്നിവർ സംസാരിച്ചു. സ്കൂൾ പരിസരത്തുള്ള കൈരളി, മുണ്ടക്കാട് എന്നീ അംഗൻവാടികളിലാണ് ഓൺലൈൻ പഠനകേന്ദ്രം ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.