പ്രതിഷേധ സംഗമം

മാവൂർ: കൊയിലാണ്ടി ഊട്ടേരിയിൽ ഫ്രറ്റേണിറ്റി, വെൽഫെയർ പാർട്ടി പ്രവർത്തകർക്കുനേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് മാവൂരിൽ സമരസംഗമം നടത്തി. കെ.എം. ഷമീർ മുഖ്യപ്രഭാഷണം നടത്തി. എൻ.പി. മുഹമ്മദ് ലൈസ് സ്വാഗതവും ഇ. സാദിഖലി നന്ദിയും പറഞ്ഞു. എ.പി. അബ്ദുൽ കരീം, കെ.എം. നൂറുദ്ദീൻ, എ.പി. അഷ്റഫ്. പി. സുബൈർ എന്നിവർ നേതൃത്വം നൽകി. ഓൺലൈൻ പഠനകേന്ദ്രം തുടങ്ങി മാവൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ആരംഭിച്ച ഓൺലൈൻ പഠന കേന്ദ്രത്തിൻെറ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻറ് സി. മുനീറത്ത് നിർവഹിച്ചു. 13 ഓൺലൈൻ പഠനകേന്ദ്രങ്ങളാണ് തുടങ്ങുന്നത്. പഞ്ചായത്തിലെ വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമാണ് ടി.വി അടക്കം സൗകര്യം ഒരുക്കിയത്. ബി.പി.സി വി.ടി. ഷീബ സംസാരിച്ചു. വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.സി. വാസന്തി, കെ. ഉസ്മാൻ, കെ. കവിത ഭായ്, മെംബർമാരായ സുരേഷ് പുതുക്കുടി, സുബൈദ കണ്ണാറ, സാജിദ പാലിശ്ശേരി, ജയശ്രീ ദിവ്യപ്രകാശ്, കെ. മൈമൂന എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.