കെ.എസ്.ടി.യു മെമ്പർഷിപ് കാമ്പയിൻ

പെരിങ്ങത്തൂർ: കോവിഡ് 19 മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻെറ ജില്ലതല ഓൺലൈൻ മെമ്പർഷിപ് കാമ്പയിന് തുടക്കമായി. ചൊക്ലി ഉപജില്ലയിലെ പെരിങ്ങത്തൂർ എം.എൽ.പി സ്കൂളിൽ കെ.ടി. ജാഫർ മാസ്റ്റർക്ക് ഓൺലൈനായി മെമ്പർഷിപ് നൽകി ജില്ല ജനറൽ സെക്രട്ടറി സിദ്ദീഖ് കൂടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ചൊക്ലി ഉപജില്ല പ്രസിഡൻറ് അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി കെ.പി. അസീസ്, കെ.പി. ശ്രീധരൻ, സാദിഖ് പെരിങ്ങത്തൂർ എന്നിവർ സംസാരിച്ചു. കൗൺസിലറെ ആദരിച്ചു പെരിങ്ങത്തൂർ: സംഗമം പുല്ലൂക്കരയുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലറെ ആദരിച്ചു. പാനൂർ നഗരസഭയിലെ 17ാം വാർഡ് കൗൺസിലർ എ.പി. രമേശനെയാണ് ആദരിച്ചത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. കെ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കമ്യൂണിസ്റ്റ് പ്രവർത്തകൻ മീത്തൽ കുഞ്ഞിക്കണ്ണൻ എ.പി. രമേശനെ പൊന്നാടയണിയിച്ചു. കെ.പി. അനീശൻ സംഗമം പുല്ലൂക്കരയുടെ ഉപഹാരം നൽകി. പുല്ലൂക്കരയിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ വി.പി. ദാമുവിൻെറ ചരമവാർഷികത്തിൻെറ ഭാഗമായി ദുരിതാശ്വാസതുകയും കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.