മാഹിയിൽ വയോധികന് കോവിഡ് പോസിറ്റീവ്

മാഹി: മാഹിയിൽ വയോധികന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 11 ന് ജലദോഷവും പനിയുമായി മാഹി ജനറൽ ആശുപത്രിയിൽ എത്തിയ 70 കാരനെ കോവിഡ് മാനദണ്ഡപ്രകാരമുള്ള സ്രവ പരിശോധനക്ക് വിധേയമാക്കി. ഇതി‍ൻെറ ഫലം ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് ശേഷമാണ് ലഭിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇദ്ദേഹത്തെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആസ്ത് മ രോഗവും ഇദ്ദേഹത്തിനുണ്ടെന്നറിയുന്നു. മാഹി പൊലിസ് ക്വാർട്ടേഴ്സിൽ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. കുടുംബാംഗങ്ങളെ നിരീക്ഷണ ത്തിലാക്കാാനുള്ള സംവിധാനം മാഹി ആരോഗ്യ വകുപ്പ് ഏർപ്പെടുത്തി. ശനിയാഴ്ചയെത്തിയ 22 പേരുൾപ്പടെ 716 വ്യക്തികളാണ് മാഹി മേഖലയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ചാലക്കര ആയുർവേദ മെഡിക്കൽ കോളജ് കോവിഡ് കെയർ സൻെററിൽ - 16, ദന്തൽ കോളജിൽ - 14 പേരുമാണ് സ്ഥപന നിരീക്ഷണത്തിലുള്ളത്. കോവിഡ് മാഹി ഗവ. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ആറ് പേരാണ് ചികിത്സയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.