നിർധനർക്ക് സഹായഹസ്​തവുമായി ഡോ. ജോസഫ്

കൂത്തുപറമ്പ്: വിവാഹ വാർഷികത്തിലും കാരുണ്യസ്പർശത്തിന് ലക്ഷങ്ങൾ ചെലവഴിച്ച് ഡോ.എ. ജോസഫ് മാതൃകയായി. വർഷങ്ങളായി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡോ. ജോസഫ് ത‍ൻെറ വിവാഹ വാർഷികത്തിലും നിർധന കുടുംബങ്ങളെ മറന്നില്ല. ഒരു കുടുംബത്തിന് 2000 രൂപ വെച്ച് 200 കുടുംബങ്ങൾക്ക് സഹായം നൽകിയാണ് ഈ വർഷത്തെ വിവാഹ വാർഷികം ആഘോഷിച്ചത്. മട്ടന്നൂർ, കൂത്തുപറമ്പ്, മാങ്ങാട്ടിടം തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന 200 നിർധന കുടുംബങ്ങളാണ് തുക ഏറ്റുവാങ്ങിയത്. ലോക്ഡൗണിൽ ജോലിയും വരുമാനവുമില്ലാതെ ദുരിതമനുഭവിക്കുന്നവരെയും രോഗികളെയും കണ്ടെത്തിയാണ് സഹായം നൽകിയത്. കഴിഞ്ഞ പ്രളയകാലത്ത് നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മട്ടന്നൂർ മേഖലയിൽ നടക്കുന്ന പൊതു പരിപാടികളിലും ഡോക്ടർ സജീവമാണ്. ജനകീയ ഡോക്ടറെന്ന നിലയിൽ ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്. നിരവധി സംഘടനകളുടെ അംഗീകാരവും നേടാൻ കഴിഞ്ഞിട്ടുണ്ട്. 47 വർഷമായി ആതുരശുശ്രൂഷാരംഗത്ത് പ്രവർത്തിച്ചുവരുന്ന ഡോ. ജോസഫ് ലയൺസ് ക്ലബ്, ഐ.എം.എ തുടങ്ങിയ സംഘടനയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. നിർമലഗിരിയിലെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രസീത സഹായം വിതരണം ചെയ്തു. ഫാ. ഷാജി തെക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. കൃഷ്ണൻ, വി. വേലായുധൻ, ഗ്രേയസ് എ. ജോസഫ് എന്നിവർ സംസാരിച്ചു. kuthuparamb__IMG-20200613-WA0077.jpg (Photo സഹായ വിതരണം മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രസീത ഉദ്ഘാടനം ചെയ്യുന്നു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.