വിമാന സര്‍വിസ്: സൗദിയോടുള്ള അവഗണന അവസാനിപ്പിക്കണം -ഐ.എന്‍.എല്‍

കണ്ണൂര്‍: പ്രവാസികളുടെ മടക്കയാത്രക്കായി 'വന്ദേഭാരത മിഷ'ൻെറ ഭാഗമായി നടത്തുന്ന വിമാന സര്‍വിസ് സൗദി അറേബ്യയെ അവഗണിക്കുകയാണെന്നും കോവിഡ്ബാധിച്ച് എത്രയോ മലയാളികള്‍ ദിനേന മരിക്കുമ്പോഴും നാട്ടിലേക്കുള്ള തിരിച്ചവരവിന് അവസരം നിഷേധിക്കപ്പെടുകയാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ ചൂണ്ടിക്കാട്ടി. 27 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദിയില്‍നിന്ന് രണ്ടുഘട്ടങ്ങളിലായി ആകെ 30 സര്‍വിസാണ് അനുവദിച്ചത്. യു.എ.ഇയില്‍നിന്നാവട്ടെ 114 വിമാനങ്ങളും. 15ലക്ഷം മലയാളികള്‍ ജോലി ചെയ്യുന്ന സൗദിയില്‍നിന്ന് രണ്ടുഘട്ടങ്ങളിലായി 10 സര്‍വിസ് മാത്രമാണ് കേരളത്തിലേക്ക് അനുവദിച്ചത്. യു.എ.ഇയില്‍നിന്ന് 73ഉം ഒമാനില്‍നിന്ന് 18ഉം ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്ന് പത്തുവീതവും വിമാനങ്ങള്‍ കേരളത്തിലേക്ക് പറന്നു. എന്ത് മാനദണ്ഡമനുസരിച്ചാണ് ഷെഡ്യൂള്‍ തയാറാക്കുന്നതെന്ന് കേന്ദ്ര ഗവണ്‍മൻെറ് വ്യക്തമാക്കണം. ഏഷ്യയില്‍ ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധയുള്ള സൗദിയില്‍നിന്ന് നാട്ടില്‍വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും യാത്രാസൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാറും കേരളത്തില്‍നിന്നുള്ള എം.പിമാരും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.