ജില്ലയിൽ കനത്തമഴ; പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ നേരത്തേ തുറന്നു

കണ്ണൂർ: കാലവർഷം എത്തിയതോെട ജില്ലയിൽ രണ്ടു ദിവസങ്ങളിലായി കനത്തമഴ. ഇടി മിന്നേലാടെയും ശക്തിയായ കാറ്റോടുംകൂടിയ മഴയാണ് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. കനത്തമഴ കണക്കിലെടുത്ത് കണ്ണൂരിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലവർഷമെത്തിയ ആദ്യദിനമായ തിങ്കളാഴ്ച ജില്ലയിൽ 50.7 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു. സംസ്ഥാനത്ത് മഴ ലഭിച്ച കൂടുതൽ ജില്ലകളിൽ നാലാമതാണ് കണ്ണൂർ. തുടർച്ചയായി പെയ്ത മഴയിലും കാറ്റിലും മിക്കയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. മരം പൊട്ടി വീണും വൈദ്യുതി പോസ്റ്റ് തകർന്നതുമാണ് പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറാകാൻ കാരണം. തീരപ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളെ കടലിൽ പോകുന്നതിൽനിന്ന് വിലക്കിയിരിക്കുകയാണ്. വെള്ളപ്പൊക്കം തടയുന്നതിൻെറ ഭാഗമായി പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ തുറന്നു. കുടിവെള്ളത്തിനായി സംഭരിച്ച വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിട്ടു. കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയത്തിൻെറ അനുഭവത്തിൽനിന്നാണ് ഇത്തവണ പ്രളയത്തെ നേരിടാനുള്ള നേരത്തേയുള്ള മുന്നൊരുക്കം. പദ്ധതിയുടെ 16 ഷട്ടറുകളിൽ 14 എണ്ണമാണ് ചൊവ്വാഴ്ച ഭാഗികമായി തുറന്നത്. 20 സൻെറി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഇത്തവണ വരൾച്ച ശക്തമായിരുന്നിട്ടും സംഭരണിയിൽ കാര്യമായ കുറവുണ്ടാകാതിരുന്നത് കുടിവെള്ള പദ്ധതികളെ പ്രതിസന്ധിയിലാക്കിയില്ല. പഴശ്ശി പദ്ധതിയിലേക്കുള്ള രണ്ടു പ്രധാന പുഴകളായ ബാവലിയിലെയും ബാരപോളിലെയും എക്കലും കല്ലും മണ്ണുമെല്ലാം കാലവർഷത്തിനു മുമ്പ് നീക്കി ഒഴുക്ക് ക്രമപ്പെടുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട് . അഞ്ചിനു മുമ്പ് ഇത്തരം പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ജില്ല ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.