നടുവട്ടം എൽ.പി സ്കൂൾ ശുചീകരിച്ചു

ബേപ്പൂർ: മാത്തോട്ടത്തെ നടുവട്ടം എൽ.പി സ്കൂളും പരിസരവും മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ശുചീകരിച്ചു. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന മാത്തോട്ടം മേഖലയിലെ സാധാരണക്കാരുടെ ആശ്രയമായ സ്കൂളും പരിസരവും ത്രീ ഡേ മിഷൻ പദ്ധതിയുടെ ഭാഗമായാണ് ശുചീകരിച്ചത്. സ്കൂളിലെയും പരിസരങ്ങളിലെയും ചപ്പുചവറുകളും മാലിന്യങ്ങളും നീക്കം ചെയ്യുകയും സ്കൂളിനു മുന്നിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനായി ഓടകൾ വൃത്തിയാക്കുകയും പുൽച്ചെടികളും കാടുകളും മറ്റും വെട്ടി ശുചീകരിക്കുകയും ചെയ്തു. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് മാത്തോട്ടം ശാഖ കമ്മിറ്റി സെക്രട്ടറി സി.എം. മുജീബ് ഉദ്ഘാടനം ചെയ്തു. ടി.വി. ഹർഷാദ്, എ.ടി. ഷംസുദ്ദീൻ, എ.പി. ഫിറോസ്, കെ. സാദിഖ്, കെ.കെ. സഫറു, സി.പി. മുക്താർ, കെ.പി. സിദ്ദീഖ്, സി.എം. റാഫി, എ. ഫാരിസ്, പി.ടി.എ പ്രസിഡൻറ് കെ.പി. അസ്സു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.