കുറ്റ്യാടിയിൽ മൂന്നുപേർക്ക്​ കോവിഡ്​: കർശന നിയന്ത്രണം

കുറ്റ്യാടി: ചെന്നൈയിൽനിന്ന് വന്ന ഉൗരത്തെ രണ്ടു യുവാക്കൾക്കും ബംഗളൂരുവിൽനിന്ന് വന്ന നിട്ടൂരിലെ യുവാവിനും ഉൾപ്പെടെ മൂന്നുപേർക്ക് േകാവിഡ് സ്ഥിരീകരിച്ചേതാടെ കുറ്റ്യാടിയിൽ കർശന നിയന്ത്രണം. പുറത്തുനിന്ന് വരുന്ന വാഹനങ്ങൾ കുറ്റ്യാടിയിലേക്ക് കടത്തിവിടുന്നില്ല. എത്തുന്ന വാഹനങ്ങൾ പരിധിക്കപ്പുറം തടഞ്ഞുനിർത്തി പൊലീസ് തിരിച്ചയക്കുകയാണ്. കെ.എസ്.ആർ.ടി.സി തൊട്ടിൽപാലം ഡിപ്പോയിൽ നിന്ന് ഇനിയൊരു അറിപ്പുണ്ടാവുന്നതുവരെ ബസ് ഒാട്ടം നിർത്തിവെച്ചതായി എ.ടി.ഒ അറിയിച്ചു. തൊട്ടിൽപാലത്തുനിന്ന് കുറ്റ്യാടിയിലൂടെയല്ലാതെ ജില്ലയിൽ സർവിസ് നടത്താനാവില്ല. ചെന്നൈയിൽനിന്ന് വന്ന തൂണേരിയിലെ മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ കുറ്റ്യാടി മാർക്കറ്റിലും വന്ന് സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയതിനാൽ കണ്ടെയിൻമൻെറ് സോണിൽ ഉൾപ്പെടുത്തി കുറ്റ്യാടിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൂടാതെ, കണ്ടെയിൻമൻെറ് സോണിൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ നിയന്ത്രണങ്ങൾ കർശനമാക്കി. കുറ്റ്യാടിയിൽ പ്രവേശിക്കാതെ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വഴികൾ പൊലീസ് പറഞ്ഞുകൊടുക്കുന്നുണ്ട്. ആശുപത്രിയിൽനിന്ന് വരുന്ന വാഹനങ്ങൾ പോലും കടത്തിവിട്ടില്ലെന്ന് പറയുന്നു. രാവിലെ സർവിസ് നടത്തിയ സ്വകാര്യ ബസുകൾ തിരിച്ചെത്തിയപ്പോൾ കുറ്റ്യാടിക്ക് പ്രവേശനം തടഞ്ഞിരുന്നു. വൈകീട്ട് അഞ്ചിനുശേഷം നിയന്ത്രണത്തിൽ അയവുവരുത്തി. കുറ്റ്യാടിയുമായി അതിർത്തി പങ്കിടുന്ന കുന്നുമ്മൽ പഞ്ചായത്ത് കണ്ടെയിൻമൻെറ് സോണായതിനാൽ ആ ഭാഗത്തു കൂടി കുറ്റ്യാടിയിലേക്ക് വാഹനം വരുന്നില്ല. പേരാമ്പ്ര ഭാഗത്തുനിന്ന് കുറ്റ്യാടി പാലം വഴി കടന്നു വരുന്ന വാഹനങ്ങളിൽ പാലത്തിനപ്പുറം ചെറിയകുമ്പളത്ത് തടയുകയാണ്. ചൊവ്വാഴ്ച ഉച്ച മുതൽ ചെറിയകുമ്പളത്ത് തടഞ്ഞുവെച്ച വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽനിന്ന് കാവിലുമ്പാറയിലേക്ക് േപാകുന്ന രോഗി സഞ്ചരിച്ച വാഹനം തടഞ്ഞതിനാൽ പാലേരി തോടത്താങ്കണ്ടി വഴിയാണ് പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാദാപുരം ഡിവൈ.എസ്.പിയും സ്ഥലത്തെ നിയന്ത്രണ നടപടികൾ വീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.