വാവാട് വില്ലേജ് ഓഫിസ് െകട്ടിട നിർമാണത്തിന് 44 ലക്ഷം

താമരേശ്ശരി: വാവാട് വില്ലേജ് ഓഫിസിൻെറ ശോച്യാവസ്ഥക്ക് പരിഹാരമാവുന്നു. റീ ബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമിക്കുന്നതിന് 44 ലക്ഷം രൂപ അനുവദിച്ചതായി കാരാട്ട് റസാഖ് എം.എൽ.എ അറിയിച്ചു. നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റി ഇരുനിലകളിലായി പുതിയ കെട്ടിടമാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുക. സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.