ശുചിമുറി മാലിന്യവും മലിനജലവും പരന്നൊഴുകുന്നു

വെള്ളിമാട്കുന്ന്: സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ കേന്ദ്രത്തിൽനിന്ന് മാസങ്ങളായി ശുചിമുറി മാലിന്യവും മലിനജലവും പുറത്തേക്കൊഴുകുന്നു. കോവിഡ് പ്രതിരോധ പ്രവർത്തന ഭാഗമായി, തെരുവിൽ അന്തിയുറങ്ങിയവരെ പുനരധിവസിപ്പിച്ച കേന്ദ്രത്തിൽ നിന്നാണ് മലിനജലം പരന്നൊഴുകുന്നത്. കലക്ടറുടെ കീഴിലുള്ള കമ്മിറ്റിയാണ് ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്. നാൽപതിൽപരം അന്തേവാസികളാണ് ക്യാമ്പിൽ കഴിയുന്നത്. സാമൂഹികക്ഷേമ വകുപ്പിലേക്ക് പ്രവേശിക്കുന്ന കാൽനടക്കാർക്ക് റോഡിലൂടെ പരന്നൊഴുകുന്ന മലിനജലം തൊടാതെ അകത്തുകയറാൻ കഴിയില്ല. കെട്ടിടത്തിൻെറ പിറകുവശത്തെ ശുചിമുറി മാലിന്യ ടാങ്ക് പൊട്ടി മലവും പുറത്തേക്ക് ഒഴുകുകയാണ്. ക്യാമ്പ് തുടങ്ങുന്നതിന് തലേദിവസമാണ് റോഡിലേക്ക് കുളിമുറിയിൽനിന്ന് മലിനജലം ഒഴുകാൻ തുടങ്ങിയത്. അധികൃതരെ അറിയിച്ചിട്ടും മാസങ്ങളായി നടപടിയില്ല. മഴതുടങ്ങിയതോടെ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.