ഓവുചാൽ നവീകരണ പ്രവൃത്തി ഇഴയുന്നു; ബസ്​സ്​റ്റാൻഡിനുള്ളിലെ വ്യാപാരികൾ ദുരിതത്തിൽ

ബാലുശ്ശേരി: ബാലുശ്ശേരി ബസ്സ്റ്റാൻഡിനുമുന്നിലെ ഓവുചാൽ നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു. ഇതുകാരണം സ്റ്റാൻഡിനുള്ളിലെ വ്യാപാരികൾ ദുരിതത്തിലാണ്. ലോക്ഡൗൺ ആരംഭിച്ച സമയത്ത് അടച്ചിട്ട ബസ്സ്റ്റാൻഡിനുള്ളിലെ 60ഓളം വരുന്ന കടകൾ ഇപ്പോഴും ഇതേനില തുടരുകയാണ്. ബസുകൾ സർവിസ് നിർത്തിയതോടെതന്നെ ആളില്ലാത്തതിനാൽ കച്ചവട സ്ഥാപനങ്ങളും അടച്ചിടേണ്ട അവസ്ഥയിലായിരുന്നു. ഭാഗികമായെങ്കിലും ബസുകൾ ഓട്ടം തുടങ്ങിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. എന്നാൽ, സ്റ്റാൻഡിനുമുന്നിലെ ഓവുചാൽ പൊളിച്ച് നവീകരണ പ്രവൃത്തി തുടങ്ങിയത് വ്യാപാരികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഓവ് ചാലിൻെറ സ്ലാബ് പണി പൂർത്തിയാകുന്നതു വരെ ബസുകൾക്ക് സ്റ്റാൻഡിനുള്ളിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കയാണ്. ഓവുചാൽ നവീകരണം പെട്ടെന്ന് പൂർത്തിയാക്കി സ്റ്റാൻഡിലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.