അഴിയൂരിൽ കോവിഡ് കാലത്തെ യാത്രക്കായി പ്രത്യേക വാഹനങ്ങൾ

അഴിയൂരിൽ യാത്രക്കായി പ്രത്യേക വാഹനങ്ങൾ മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വീട്ടിൽ പോകുന്നവർക്കും വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും എത്തുന്നവർക്കും യാത്ര ചെയ്യുന്നതിന് പ്രത്യേക വാഹനങ്ങൾ ഒരുക്കി. ഡ്രൈവറുടെ ഇരിപ്പിടത്തിന് ഇടതുവശത്ത് ഇരിക്കാൻ അനുവദിക്കില്ല. പിറകുവശത്തെ വേർതിരിക്കുന്നതിന് ഫൈബർ ഗ്ലാസ് പാർട്ടിഷൻ ഉണ്ടാക്കി. വാടകക്ക് ഗൂഗ്ൾ പേയിലൂടെ ഓൺലൈൻ ബുക്കിങ്ങും ഏർപ്പെടുത്തി. അഴിയൂർ പഞ്ചായത്തിലെ ദേശീയപാതയിൽ വാഹനം ഇറങ്ങിയാൽ അവരെ വീട്ടിലെത്തിക്കുന്നതിന് 400 രൂപയും ബാക്കി സ്ഥലങ്ങളിൽ സർക്കാർ നിശ്ചയിച്ച വാടകയും ഈടാക്കും. രാത്രിയിലും സേവനം ലഭിക്കും. ആർ.ടി.ഒയുടെ സഹായത്തോടെയാണ് വാഹനം തയാറാക്കിയത്. കോവിഡ് കാലത്തെ സമ്പർക്ക സാധ്യത പൂർണമായും ഒഴിവാക്കി സേവനങ്ങൾ നൽകുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്‌. ഇത്തരം വാഹനങ്ങൾക്ക് പഞ്ചായത്ത് സ്റ്റിക്കർ അനുവദിച്ചിട്ടുണ്ട്. ആംബുലൻസിൻെറ ലഭ്യതക്കുറവും നിലവിൽ ഓടുന്ന വാഹനങ്ങൾ ഇത്തരം യാത്രകൾക്ക് തയാറാവാത്തതിനാലുമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.