ചെറുവാഞ്ചേരി ഭാഗത്ത് റോഡ് അടച്ചു

കൂത്തുപറമ്പ്: നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കുന്നതിൻെറ ഭാഗമായി കൂത്തുപറമ്പ് മേഖലയിലെ ചെറുവാഞ്ചേരി മരപ്പാലം റോഡ് പൊലീസ് അടച്ചു. കണ്ടെയ്ൻമൻെറ് സോണായ പ്രദേശത്ത് ട്രിപ്ൾ ലോക്ഡൗൺ നടപ്പാക്കുന്നതിൻെറ ഭാഗമായാണ് പൊലീസ് നടപടി. പാട്യം പഞ്ചായത്തിലെ 9, 10, 12, 13 വാർഡുകൾ കണ്ടെയ്ൻമൻെറ് സോണുകളായി തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ശക്തമായ നടപടികളുമായി അധികൃതർ രംഗത്തെത്തിയത്. കൊട്ടിയോടിയിൽനിന്ന് കാര്യാട്ടുപുറം വഴി ചെറുവാഞ്ചേരിയിലേക്ക് പോകുന്ന റോഡാണ് മരപ്പാലം ഭാഗത്ത് അടച്ചത്. ലോക്ഡൗണിനെ തുടർന്ന് ഏറെക്കാലം അടച്ചിട്ടിരുന്ന ഈ റോഡ് ഏതാനും ദിവസം മുമ്പ് മാത്രമാണ് തുറന്നിരുന്നത്. ഇതിനിടയിൽ ചെറുവാഞ്ചേരി, ചീരാറ്റ ഭാഗത്ത് വീണ്ടും കോവിഡ് –19 പോസിറ്റിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് റോഡ് അടച്ചത്. സമീപത്തെ മറ്റുചില റോഡുകളും പൊലീസ് അടച്ചിട്ടുണ്ട്. ചെറുവാഞ്ചേരി ഉൾപ്പെടുന്ന പാട്യം പഞ്ചായത്തിൽ 23 കോവിഡ് പോസിറ്റിവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിൽ 19 പേർ പരിശോധനഫലം നെഗറ്റിവ് ആയതിനെ തുടർന്ന് രോഗമുക്തരായിട്ടുണ്ട്. എന്നാൽ, നാലുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിലാകെ കോവിഡ് പോസിറ്റിവ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കണ്ടെയ്ൻമൻെറ് സോണിൽ നടപടി ശക്തമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.