കോട്ടയം മലബാർ സ്വദേശികളായ എട്ടുപേർക്ക്​ കോവിഡ്

ഒമ്പതു ദിവസത്തിനിടെ 78 പേർക്കാണ് ജില്ലയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് കണ്ണൂർ: ജില്ലയിലെ കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച ജില്ലയില്‍ എട്ടുപേർക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കോട്ടയം മലബാർ സ്വദേശികളായ എട്ടുപേരും മുംബൈയില്‍ നിന്നും വന്നവരാണ്. ഇതിൽ നാലുപേർ ഒരു വീട്ടിലുള്ളവരാണ്. ഒമ്പത് ദിവസത്തിനിടെ 78 പേർക്കാണ് ജില്ലയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 222 ആയി. കോട്ടയം മലബാര്‍ സ്വദേശികളായ നാലും 15ഉം വയസ്സുള്ള പെണ്‍കുട്ടികള്‍, 10 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികള്‍, 12 വയസ്സുകാരന്‍, 41, 39 വയസ്സുള്ള പുരുഷന്‍മാര്‍, 38കാരിയായ സ്ത്രീ എന്നിവരാണ് മുംബൈയില്‍നിന്നെത്തിയവര്‍. മേയ് 23ന് നാട്ടിലെത്തിയ ഇവര്‍ 28ന് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മൻെറ് സൻെററിലാണ് സ്രവ പരിശോധനക്ക് വിധേയരായത്. ഇതുവരെ 55 പേർക്കാണ് ജില്ലയിൽ സമ്പർക്കം വഴി കോവിഡ് റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ആളുകൾ എത്താൻ തുടങ്ങിയതോടെ കേസുകൾ വർധിക്കുകയാണ്. ജില്ലയിൽ ഇതുവരെ ഇതില്‍ 123 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ 9669 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 67 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മൻെറ് സൻെററില്‍ 93 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 25 പേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ 20 പേരും വീടുകളില്‍ 9464 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 6822 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 6331 എണ്ണത്തിൻെറ ഫലം ലഭ്യമായി. 5959 എണ്ണത്തിൻെറ ഫലം നെഗറ്റിവാണ്. 491 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.