യൂത്ത് ലീഗ് ശുചീകരണത്തിനിടെ ഓവുചാൽ തുറന്ന പ്രശ്നത്തിൽ സംഘർഷം

ഓവുചാൽ തുറന്ന പ്രശ്നത്തിൽ സംഘർഷം ഇരിക്കൂർ: മുസ്ലിം യൂത്ത് ലീഗ് നടത്തിയ ശുചീകരണ പ്രവർത്തനത്തിനിടെ അടഞ്ഞുകിടന്ന കാന തുറന്നതു സംബന്ധിച്ചുണ്ടായ തർക്കം തീർക്കാൻ സ്ഥലത്തെത്തിയ പൊലീസിനു നേരെ കൈയേറ്റം. തർക്കം തീർക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇരിക്കൂർ സർക്കിൾ ഇൻസ്പെക്ടർ വി.എസ്.നവാസിന് പരിക്കേറ്റു. ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ടിനും എ.എം.ഐ കോംപ്ലക്സിനും സമീപത്തെ നജ്മ ക്വാർട്ടേഴ്സിനു സമീപത്തായിരുന്നു സംഭവം. ടൗണിൽ നിന്ന് വണ്ടിത്താവളം മേഖലകളിൽ കാലവർഷത്തിൽ ഒഴുകിവരുന്ന വെള്ളം ക്വാർട്ടേഴ്സിനു സമീപത്തുകൂടിയായിരുന്നു ഇരിക്കൂർ പുഴയിലേക്ക് ഒഴുക്കിവിടാറായിരുന്നു. അടച്ചുകളഞ്ഞ ഈ ഓവുചാൽ യൂത്ത് ലീഗ് പ്രവർത്തകർ ശുചീകരണത്തിനിടെ തുറന്നതാണ് പ്രശ്നത്തിനിടയായതെന്ന് പൊലീസ് പറയുന്നു. പഞ്ചായത്ത് അധികൃതർ ഇത് പൊളിച്ചുമാറ്റുന്നത് തടഞ്ഞു. ഇത് വാക്ക് തർക്കത്തിനിടയായി. ഇരുവിഭാഗക്കാർ തമ്മിൽ വാക്ക് തർക്കത്തിലേർപ്പെട്ടവരെ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ചിലർ പൊലീസിനുനേരെ തിരിഞ്ഞത്. സംഭവത്തിൽ കൃത്യനിർവഹണം തടയുകയും സർക്കിൾ ഇൻസ്പെക്ടറുടെ പൊലീസ് യൂനിഫോമിൽ പിടിക്കുകയും നെയിം പ്ലേറ്റും ഔദ്യോഗിക ചിഹ്നമായ നക്ഷത്ര മുദ്ര പറിച്ചെറിയുകയും ചെയ്ത സംഭവത്തിൽ ഏതാനും യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തതായും പൊലീസ് അധികൃതർ പറഞ്ഞു. (ചിത്രം. ഇരിക്കൂറിൽ തർക്കത്തിലേർപ്പെട്ടവരെ മാറ്റുന്ന പൊലീസ്) Pravarthakare Maattunnu.jpg Covid Sandeshangal.jpg കോവിഡിനെ തോൽപിക്കാൻ ചുമരെഴുത്തുമായി പടിയൂർ ഇരിക്കൂർ: കൊറോണ ബോധവത്കരണത്തിൻെറ ഭാഗമായി ചുമരെഴുത്തുകളും ബോർഡ് എഴുത്തുമായി പടിയൂർ പഞ്ചായത്ത്. കോവിഡിനെ ചെറുക്കുന്നതിന് വേണ്ടി പൊതുജനം സ്വീകരിക്കേണ്ട നിയമങ്ങളും ഉത്തരവാദിത്തങ്ങളുമാണ് ഇങ്ങനെ പൊതു സ്ഥലങ്ങളിൽ എഴുതിവെക്കുന്നത്. എളുപ്പത്തിൽ ശ്രദ്ധിക്കാനും വായിക്കാനും പറ്റുന്ന രീതിയിൽ ചിത്രങ്ങളോട് കൂടിയാണ് ചുമരെഴുത്ത്. പഞ്ചായത്തിലെ 15 വർഡിലെയും ലഭ്യമായ എല്ലാ പൊതുചുമരുകളിലും സന്ദേശങ്ങൾ എഴുതാനും ചുമർ ലഭ്യമല്ലാത്ത ഇടങ്ങളിൽ ബോർഡിൽ എഴുതാനുമാണ് പദ്ധതി. കല്യാട് യു.പി സ്കൂളിന് മുന്നിലുള്ള ചുമരിൽ എഴുതിയ സന്ദേശങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് കെ .ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.എം മോഹനൻ, മെംബർമാരായ കെ .അനിത, പി.കെ ജനാർദനൻ, എ.രാമചന്ദ്രൻ, വി.ഇ.ഒ.സി അബ്ദുല്ല, ആസൂത്രണ സമിതി അംഗം ബി.രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. (Photo: കല്യാട് യു.പി സ്കൂളിന് മുന്നിലുള്ള ചുമരിൽ എഴുതിയ കോവിഡിനെതിരെയുള്ള സന്ദേശങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് കെ .ശ്രീജ ഉദ്ഘാടനം ചെയ്യുന്നു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.