ഉത്സവപ്പറമ്പിലെ കളിപ്പാട്ടം വിൽപനക്കാർക്ക് സംഘടനയായി

ശ്രീകണ്ഠപുരം: കാലങ്ങളായി സംഘടിക്കാതിരുന്ന ഉത്സവപ്പറമ്പുകളിലെ കളിപ്പാട്ട വിൽപനക്കാർക്ക് സംഘടനയായി. ഓൾ കേരള ഫെസ്റ്റിവൽ ബേസ്ഡ് മർച്ചൻറ് അസോസിയേഷൻ എന്ന പേരിലാണ് കണ്ണൂർ കേന്ദ്രീകരിച്ച് സംസ്ഥാന സംഘടന രൂപവത്കരിച്ചത്. വാട്സ് ആപ് കൂട്ടായ്മയുണ്ടാക്കിയ ശേഷമാണ് പുതിയ സംഘടനക്ക് ജന്മം നൽകിയതെന്നും നിലവിൽ 200 ലധികം അംഗങ്ങളുണ്ടെന്നും സംസ്ഥാന പ്രസിഡൻറ് സി.എച്ച്. അബ്ദുൽ സലീം, വൈസ് പ്രസിഡൻറ് ഷാജി ശ്രീകണ്ഠപുരം, സെക്രട്ടറി തായിസ് ആയിപ്പുഴ, ട്രഷറർ ബാബു വീർപ്പാട്, ഫസൽ നരയമ്പാറ എന്നിവർ അറിയിച്ചു. ഇത്തവണ കോവിഡ് കാരണം ഉത്സവങ്ങൾ നടക്കാത്തതിനാൽ തങ്ങളുടെ കൂട്ടത്തിലുള്ളവർ ദുരിതത്തിലായെന്ന് ഇവർ പറയുന്നു. സീസൺ നഷ്ടപ്പെട്ടതാണ് ഈ മേഖലയിൽ പണിയെടുക്കുന്നവരെ പ്രതിസന്ധിയിലാക്കിയത്. അടിയന്തര സഹായമെത്തിക്കാനും ക്ഷേമനിധി ഏർപ്പെടുത്തി ഈ മേഖലയിലുള്ളവരെ സംരക്ഷിക്കാനും സർക്കാർ തയാറാവണമെന്നും ഭാരവാഹികൾ പറഞ്ഞു. ഫോട്ടോ: SKPM Shop പടങ്ങൾ അറ്റാച്ച് ആവാതെയാണ് വന്നത് Cap: ഉത്സവപ്പറമ്പിലെ കളിപ്പാട്ടക്കട (ഫയൽ ഫോട്ടോ) ...... :...... കെ.എസ്.യു ജന്മദിനാഘോഷം: ഭക്ഷ്യസാധനങ്ങൾ നൽകി ശ്രീകണ്ഠപുരം: കെ.എസ്.യു ജന്മദിനാഘോഷത്തിൻെറ ഭാഗമായി ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങളായിയിലെ അഗതി മന്ദിരമായ സമരിറ്റൻ ഹോമിലേക്ക് പച്ചക്കറികളടക്കമുള്ള ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി. ലിജേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ഇരിക്കൂർ ബ്ലോക്ക് പ്രസിഡൻറ് ജോസഫ് തലക്കൽ അധ്യക്ഷത വഹിച്ചു. സി.ടി. അഭിജിത്ത്, പി.പി. രാജൻ, ആൽബിൻ അറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.